
തിരുവനന്തപുരം പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് കൈമനം അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദ ഭദ്രദീപം കൊളുത്തുന്നു. പ്രേംരാജ്, വിജി തമ്പി, ജി. സ്ഥാണുമാലയന്‍, അഡ്വ. അനില്‍ വിളയില്‍ തുടങ്ങിയവര്‍ മുന്‍ നിരയില്‍
തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സമ്മേളനം എസ്.എന്‍.ഡി.പി യോഗം തിരുവനന്തപുരം താലൂക്ക് യൂണിയന് പ്രസിഡന്റും എസ്.എന്‍ ട്രസ്റ്റ് അംഗവുമായ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ ഹിന്ദുക്കള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവ സമൂഹം വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പ്രേംരാജ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജീവിതത്തില്‍ മൂല്ല്യങ്ങളും ധര്‍മ്മനിഷ്ഠയുമുള്ള ജീവിതക്രമം പാലിക്കുന്നവര്‍ക്ക് ജീവിതവിജയവും ഭൗതിക നേട്ടവും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തന ശക്തികളും, ഹിന്ദുവിരുദ്ധരായ പത്രമാധ്യമങ്ങളും, ഇടത്, വലതു മുന്നണികളും, ഹൈന്ദവര്‍ക്കെതിരെ സംഘടിതമായി നില്‍ക്കുന്നത് ഹിന്ദു സമൂഹം ഗൗരവമായി കാണണമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ്് വിജിതമ്പി പറഞ്ഞു. അമൃതാനന്ദമയി ദേവി ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനം നല്‍കുന്നത് പൊതു സമൂഹമാണെന്നും ഹിന്ദു മതവും ധര്‍മ്മവും സംസ്കാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഹൈന്ദവ സമൂഹം തയ്യാറാകണമെന്നും സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ കൈമനം അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദ പറഞ്ഞു. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും മത പരിവര്‍ത്തന നിയമം ശക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ആ നിയമം പഴുതടച്ച ഒന്നായിരിക്കണമെന്നും സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ പറഞ്ഞു. ഗോസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ കേരള സമൂഹം പരാജയമാണെന്നും നാടന്‍ പശു പരിപാലനം വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ പ്രധാന കാര്യപദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. വി.എച്ച്.പി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി. ആര് രാജശേഖരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയില്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രസന്ന ബാഹുലേയന്, അഡ്വക്കേറ്റ് അനുരാഗ്, ജോയിന്റ് സെക്രട്ടറിമാരായ അബിനു സുരേഷ്, കെ. ആര് ദിവാകരന്, എം. കെ ദിവാകരന്, ട്രഷറര്‍ ശ്രീകുമാര്‍, സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ. എ ബാലന്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജി. സനല്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ 37 സംഘടനാ ജില്ലകളില്‍ നിന്നുള്ള 800 പ്രതിനിധികളാണ് മൂന്നു ദിവസം നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Photo Courtesy - Google











